kerala-university
kerala university

പരീക്ഷാഫലം

എഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷ (2013 സ്‌കീം) മെക്കാനിക്കൽ എൻജിനിയറിംഗ്, പ്രൊഡക്ഷൻ എൻജിനിയറിംഗ് എയറോനോട്ടിക്കൽ എൻജിനിയറിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ഒഴികെയുളള ബ്രാഞ്ചുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 25.

ഒന്നും രുണ്ടും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷയുടെ മാർച്ച് 8 ന് നടത്താനിരുന്ന സിൻക്രണസ് മെഷീൻസ് ( ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്ക്‌സ് എൻജിനിയറിംഗ്) പരീക്ഷയും മാർച്ച് 11 ൽ നടത്താനിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റംസ് (കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് & ഇൻഫർമേഷൻ ടെക്‌നോളജി) പരീക്ഷയും ഏപ്രിൽ 10 ന് നടത്തും.

ഒന്നും,രണ്ടും വർഷ ബി.കോം ഡിഗ്രി (ആന്വൽ സ്‌കീം)
( എസ്.ഡി. ഇ. & പ്രൈവറ്റ്) പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷകൾക്ക്
( സെപ്തംബർ 2018 സെഷൻ) 16 വരെയും, 50 രൂപ പിഴയോടെ 19 വരെയും, 125 രൂപ പിഴയോടെ 21 വരെയും ഓൺലൈനായി മാർച്ച് 7 മുതൽ അപേക്ഷിക്കാം. മറ്റുളളവർ നേരിട്ടും അപേക്ഷിക്കാം.


ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) (2014,2011 സ്‌കീം) ടൈംടേബിൾ വെബ്‌സൈറ്റിൽ.

സൂക്ഷ്മ പരിശോധന

എൽ എൽ.ബി. ഇന്റഗ്രേറ്റഡ്- ബി.എ/ബി.കോം/ബി.ബി.എ അഞ്ചാം സെമസ്റ്റർ (2011 സ്‌കീം & 2013 സ്‌കീം) പരീക്ഷയുടെയും ബി.ടെക്. (പാർട്ട് ടൈം - റീ സ്ട്രക്‌ചെർഡ്) രണ്ടാം സെമസ്റ്റർ (2008 സ്‌കീം) പരീക്ഷയുടെയും ബി.ആർക് ഒൻപതാം സെമസ്റ്റർ (2008 സ്‌കീം) പരീക്ഷയുടെയും സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷൻ സെക്ഷനിൽ 8 മുതൽ 16 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.

സമ്പർക്ക ക്ലാസുകൾ

വിദൂര വിദ്യാഭ്യസ വിഭാഗത്തിലെ 3-ാം സെമസ്റ്റർ ബി.കോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) ഡിഗ്രി കോഴ്‌സുകളുടെ (2017 - 2020 ബാച്ച്) മാർച്ച് 3 ന് ആരംഭിക്കുന്ന സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 13 വരെ ശനി, ഞായർ ദിവസങ്ങളിൽ കാര്യവട്ടം കാമ്പസ് (തിരുവനന്തപുരം) ബി.എഡ്.കോളേജ് (കൊല്ലം) കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ideuku.net.

സർട്ടിഫിക്കറ്റ് കോഴ്‌സ്

സെന്റർ ഫോർ അഗ്രോ ഇക്കോളജി ആൻഡ് പബ്ലിക് ഹെൽത്തും യൂറോപ്യൻ യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന 28 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് 'അഗ്രോ ഇക്കോളജി ആൻഡ് ആക്‌ഷൻ റിസർച്ച്' ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 9495513584


ഇന്റേണൽ മാർക്ക്

ബി.ആർക് ഡിഗ്രി കോഴ്‌സ് (2008 സ്‌കീം) അഡ്മിഷൻ നേടി ആറു വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം ലഭിക്കുന്നു. പഠിച്ച കോളേജിലെ പ്രിൻസിപ്പൽ റഗുലർ ഫാക്കൽറ്റിയെ ഇതിനായി വിനിയോഗിച്ച് ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം. ഒരു സെമസ്റ്ററിനു ഒരു പ്രാവശ്യമേ അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. അപേക്ഷയോടൊപ്പം 700 രൂപ ഫീസ് ഓരോ സെമസ്റ്ററിലും അടയ്‌ക്കണം. 26 നകം അപേക്ഷിക്കണം.