തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലയം ഞറങ്ങണാംവിള ശ്രീകൃഷ്ണ വിലാസം വീട്ടിൽ വിജയ (55)നാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ഞറങ്ങണാംവിളയ്ക്ക് സമീപമായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ​