തിരുവനന്തപുരം : വനിതാ ദിനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ ഭരണം ഇന്ന് പൂർണമായും വനിതകൾക്ക് കൈമാറും. പരമാവധി പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല വഹിക്കണമെന്ന് ലോകനാഥ് ബെഹ്‌റ നിർദ്ദേശിച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവർത്തനങ്ങളും വനിതാ ഉദ്യോഗസ്ഥർ നിർവഹിക്കണം.
ഒന്നിലധികം വനിതാ എസ്.ഐമാരുള്ളിടത്തു നിന്ന് അധികമുള്ളവരെ സമീപ സ്റ്റേഷനുകളിൽ നിയോഗിക്കും. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയിൽ സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി നിർദ്ദേശം നൽകി.