തിരുവനന്തപുരം: റവന്യൂ റിക്കവറി നേരിടുന്നവർക്കും അല്ലാത്ത കുടിശ്ശികക്കാർക്കും കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ച ഇളവ് -2018 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31വരെ നീട്ടിയതായി ചെയർ‌മാൻ പീലിപ്പോസ് തോമസ് അറിയിച്ചു. കനത്ത വേനൽ മൂലം കാർഷിക മേഖലയിൽ ഉണ്ടായ മാന്ദ്യവും പ്രളയാനന്തര കേരളത്തിന്റെ സവിശേഷ സാഹചര്യവും ചൂണ്ടിക്കാട്ടി കുടിശ്ശികക്കാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അംഗീകാരത്തോടെ പദ്ധതി നീട്ടുന്നത്.