kallikkad

കാട്ടാക്കട:കള്ളിക്കാട് പ്രദേശത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.വാമദേവന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.റൂറൽ എസ്.പി ബി.അശോകൻ ക്യാമറകളുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം അൻസജിത റസൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത, പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം എൽ.കെ.കുമാരി, വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കളായ വൈ.വിജയൻ, ധനീഷ് ചന്ദ്രൻ,വെള്ളറട രാജേന്ദ്രൻ,ഷിറാസ്ഖാൻ,താഴവിളാകം ശശി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.