ഇന്നും ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര റാഞ്ചാം
റാഞ്ചിക്കാരൻ ധോണിക്ക് ഹോംഗ്രൗണ്ടിലെ ലസ്റ്റ് മാച്ചായേക്കും.
റാഞ്ചി : റാഞ്ചിക്കാരൻ മഹേന്ദ്ര സിംഗ് ധോണി ഇന്ന് സ്വന്തം നാട്ടിൽ തന്റെ അവസാന ഏകദിന മത്സരം കളിക്കാനായിരിക്കുമോ ഇറങ്ങുക? ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങൾ കത്തിപ്പടർന്നിരിക്കവേ ആസ്ട്രേലിയയ്ക്കതിരായ ഇന്നത്തെ മത്സരം ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്. റാഞ്ചിക്കാർ. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ട്വന്റി 20 യിലെ തോൽവികൾക്ക് പകരം ചോദിച്ച് ഇന്ത്യൻ ടീമും തങ്ങളുടെ മുൻ നായകന് ജന്മനാട്ടിൽ വിരോചിതമായ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഹൈദരാബാദിലും നാഗ്പൂരിലും നടന്ന മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യയ്ക്ക് ധോണിയുടെ നാട്ടിലും അതാവർത്തിക്കാനായാൽ അഞ്ച് മത്സര പരമ്പര റാഞ്ചിയെടുക്കാം.
ആദ്യമത്സരത്തിൽ ഇന്ത്യൻ വിജയം ചേസിംഗിലൂടെയായിരുന്നു ആസ്ട്രേലിയയെ 236/7 ലൊതുങ്ങിയശേഷം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. രണ്ടാം മത്സരത്തിൽ ഇന്ത്യ 250 ലൊതുങ്ങിയപ്പോൾ ആസ്ട്രേലിയ അവസാന ഒാവറിൽ 242 ന് ആൾ ഒൗട്ടാക്കി.
ധോണി ഫാക്ടർ
37 കാരനായ ധോണിയുടെ സ്വന്തം മണ്ണിലെ അവസാന അവസരമെന്നതിലുപരി ലോകകപ്പിലേക്കുള്ള അവസാന തയ്യാറെടുപ്പാണ് ഇൗ പരമ്പര. ഹൈദരാബാദിൽ 99/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 237 റൺസിന്റെ ലക്ഷ്യം മറികടക്കാൻ സഹായിച്ചത് ധോണി പുറത്താകാതെ നേടിയ 59 റൺസാണ്.
വിജയീ ഭവ ശങ്കർ
ആൾ റൗണ്ട് മികവുമായി ഇന്ത്യൻ ടീമിന് പുതിയ മുതൽക്കൂട്ടാവുകയാണ് വിജയ് ശങ്കർ. നാഗ്പൂരിൽ 46 റൺസെടുത്ത വിജയ് ശങ്കർ അവസാന ഒാവറിൽ മൂന്ന് പന്തുകൾക്കിടയിൽ രണ്ട് റൺസ് മാത്രം നൽകി വീഴ്ത്തിയത് രണ്ട് വിക്കറ്റുകളാണ്.
ഭുവി റിട്ടേൺസ്
ഇന്ത്യൻ ടീമിൽ പേസർ ഭുവനേശ്വർ ശർമ്മ മടങ്ങിയെത്തും. ജസ്‌പ്രീത് ബുംറയ്ക്കോ മുഹമ്മദ് ഷമിക്കോ പകരമാകും ഭുവി കളിക്കുക.
ധവാന്റെ ഫോം
ഇന്ത്യയെ അലട്ടുന്നത് ഒാപ്പണർ ശിഖർ ധവാന്റെ ഫോമാണ്. ആദ്യ ഏകദിനത്തിൽ ഡക്കായ .. രണ്ടാം ഏകദിനത്തിൽ 21 റൺസാണ് നേടിയത്. ഇന്നും രോഹിത്-ധവാൻ ഒാപ്പണിംഗ് ജോടിയെത്തന്നെ ഇന്ത്യ നിയോഗിച്ചേക്കും.
ടീമുകൾ ഇവരിൽനിന്ന്
ഇന്ത്യ : ശിഖർ ധവാൻ, രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, അമ്പാട്ടി റായ്ഡു, ധഏണി, കേദാർ യാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, കുൽദീവ് യാദവ് ജസ്‌പ്രീത് ബുംറ.
ആസ്ട്രേലിയ
ഉസ്മാൻ ഖ്വാജ, ആരോൺ ഫിഞ്ച്, ഷോൺ മാർഷ്, പീറ്റർ ഹാൻഡ്സ് കോംബ്, ഗ്ളെൻ മാക്‌സ്‌വെൽ. മാർക്കസ്, സ്റ്റോയ്നിസ്, അലക്സ് കാരേയ്, നഥാൻ കൗട്ടർ നികല, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ആദം സാംപ.
പിച്ച്
സാധാരണ ഗതിയിൽ വേഗം കുറഞ്ഞ പിച്ചാണ് റാഞ്ചിയിലേത്. രണ്ടാം ഇന്നിംഗ്സിൽ മഞ്ഞ് വീഴ്ച നിർണയകമായേക്കും.
ഏത് സാഹചര്യത്തിലും ഇന്ത്യയ്ക്ക് വിജയം നൽകാൻ കഴിവുള്ളയാളണ് ധോണി. കളിയെ എങ്ങനെ നേരിടണമെന്നും സഹതാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹത്തിന് നന്നായറിയാം.ധോണിയുടെ പരിചയ സമ്പത്തും ഫോമും ഇന്ത്യയ്ക്ക് വളരെ നിർണായമാണ്.
4/5 കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ നാലും തോറ്റ ടീമാണ്. ആസ്ട്രേലിയ ഇന്ത്യ അവസാന അഞ്ച് ഏകദിനങ്ങളിൽ തോറ്റത് ഒന്നുമാത്രം.
ടി.വി ലൈവ് ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ.
ടീമംഗങ്ങൾക്ക് ധോണിയുടെ പാർട്ടി
റാഞ്ചി : സ്വന്തം നാട്ടിൽ ഏകദിനം കളിക്കാനെത്തിയ സഹതാരങ്ങൾക്ക് ഫാം ഹൗസിൽ നിന്ന് പാർട്ടിയൊരുക്കി ധോണി. വാഹനപ്രേമിയായ ധോണി തന്റെ ഹമ്മറിൽ ഋഷഭ് പന്തിനെയും കേദാർ യാദവിനെയും കൂട്ടി യാത്രയും നടത്തി.
റാഞ്ചി സ്റ്റേഡിയത്തിൽ ഇന്ന് ധോണിയുടെ പേരിലുള്ള പുതിയ പവലിയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഉദ്ഘാടനത്തിന് ധോണിയെ ക്ഷണിച്ചെങ്കിലും സ്വന്തം വീട്ടിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് ധോണി ഒഴിഞ്ഞു മാറുകയായിരുന്നു.