നാളെ നടക്കുന്ന രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ മുംബയ് സിറ്റി എഫ്.സിയും എഫ്.സി ഗോവയും ഏറ്റുമുട്ടും.
മുംബയ് സിറ്റിയുടെ തട്ടകത്തിൽ വച്ചാണ് ആദ്യ പാദ മത്സരം.
പ്രാഥമിക റൗണ്ടിൽ ഗോവ രണ്ടാം സ്ഥാനത്തും മുംബയ് മൂന്നാംസ്ഥാനത്തുമാണ് ഫിനിഷ് ചെയ്തിരുന്നത്.
. 18 മത്സരങ്ങളിൽ 10 ജയം നേടിയ ടീമാണ് ഗോവ. നാലുവീതം സമനിലകളും തോൽവികളും വഴങ്ങി.
മുംബയ് സിറ്റി 18 മത്സരങ്ങളിൽ ജയിച്ചത് ഒൻപതെണ്ണത്തിൽ മൂന്ന് സമനിലകൾ. തോൽവികൾ ആറ്.
ഇൗ സീസണിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ രണ്ട് തവണയും ജയിച്ചത് ഗോവയാണ്.
ഒക്ടോബറിൽ നടന്ന ഗോവയുടെ ഹോംമാച്ചിൽ 5-0ത്തിനായിരുന്നു അവരുടെ ജയം.
കഴിഞ്ഞമാസം നടന്ന മുംബയ്‌യുടെ ഹോംമാച്ചിൽ ഗോവ ജയിച്ചത് 2-0ത്തിന്.