നെയ്യാറ്റിൻകര: താലൂക്ക് ഹോമിയോ, ആയുർവേദ ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ 91.25 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച രണ്ടാംനിലയുടെയും നഗരസഭ 8.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രവേശനകവാടത്തിന്റെയും ആയുർവേദ ആശുപത്രിയിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഒ.പി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നഗരസഭ 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കാന്റീൻ കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.നഗരസഭാദ്ധ്യക്ഷ ഡബ്ല്യു.ആർ.ഹീബ സ്വാഗതം പറഞ്ഞു. ഹോമിയോപ്പതി ഡയറക്ടർ ഡോ.കെ.ജമുന,ഡോ.കെ.എസ്.പ്രിയ,നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, കൗൺസിലർമാരായ എൻ.കെ.അനിതകുമാരി, ടി.എസ്.സുനിൽകുമാർ,കെ.പി.ശ്രീകണ്ഠൻനായർ,എം.അലിഫാത്തിമ,എൽ.ഉഷ, എം.ഷിബുരാജ്കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.