നേമം: കരമനയിൽ മോട്ടോർ ബൈക്കിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നേമം സ്റ്റുഡിയോ റോഡ് ചാനൽക്കരയിൽ ടി.സി. 52/1956ൽ വിജയദാസ് (65 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം . കരമന യൂണിയൻ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയദാസ് വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചു കടക്കവേയാണ് അപകടം .ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.