വിതുര : കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത നേതാവാണ് ജി. കാർത്തികേയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി വിതുരയിൽ സംഘടിപ്പിച്ച ജി. കാർത്തികേയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴും തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെടാൻ അദ്ദേഹം അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നു. തന്റെ കുടുംബം പോലെ മണ്ഡലത്തെ സ്നേഹിച്ച കാർത്തികേയനെ മറക്കാൻ അരുവിക്കരയിലെ ജനങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.
അടൂർ പ്രകാശ് എം.എൽ.എ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. എന്നും നമ്മെളെപ്പോലുള്ള നിരവധി രാഷ്ട്രീയക്കാരുടെ മാർഗദർശിയായിരുന്നു കാർത്തികേയനെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുൻ വിവരാവകാശ കമ്മിഷണർ അഡ്വ. വിതുര ശശി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം.ടി. സുലേഖ, മുൻ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. രഞ്ചകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി.എസ്. പ്രശാന്ത്, എസ്. ജലീൽ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സി.എസ്. വിദ്യാസാഗർ, എൻ. ജയമോഹൻ, ആനാട് ജയൻ, തോട്ടുമുക്ക് അൻസർ, എം.ആർ. ബൈജു, ജ്യോതിഷ് കുമാർ, അഡ്വ. ബി.ആർ.എം. ഷഫീർ, കാട്ടാക്കട സുബ്രഹ്മണ്യം, എൻ. കൃഷ്ണൻ കാണി, കല്ലറ അനിൽകുമാർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌മാരായ മലയടി പുഷ്‌പാംഗതൻ, സി.ആർ. ഉദയകുമാർ, ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റ് അംഗങ്ങളായ അഡ്വ. നിർമ്മലാനന്ദൻ, ബി. പ്രഭാകരൻ നായർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് വൈസ് പ്രസിഡന്റ് ലാൽ റോഷി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ പാക്കുളം അയൂബ്, ജയപ്രകാശൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
പടം
ജി. കാർത്തികേയൻ അനുസ്മരണസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. അടൂർ പ്രകാശ് എം.എൽ.എ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, നെയ്യാറ്റിൻകര സനൽ, വിതുരശശി, എം.ടി. സുലേഖ, എൻ. രഞ്ചകുമാർ, പി.എസ്. പ്രശാന്ത്, ജലീൽമുഹമ്മദ്, സി.എസ്. വിദ്യാസാഗർ, ആനാട്ജയൻ, തോട്ടുമുക്ക് അൻസർ, ബി.ആർ.എം. ഷഫീർ, എൻ. ജയമോഹൻ, പി. പുഷ്പാംഗദൻ, വി.എസ്. ജോയി, കാട്ടാക്കട
സുബ്രഹ്മണ്യൻ, കല്ലറ അനിൽകുമാർ എന്നിവർ സമീപം.