bdjs

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പൊതുസമ്മതനെ മത്സരിപ്പിക്കാൻ ബി.ഡി.ജെ.എസ് നീക്കം. ഓർത്തഡോക്സ് സഭാ മുൻ കൗൺസിൽ അംഗവും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പൈലി വാത്ത്യാട്ട്, പ്രമുഖ വ്യവസായിയും വിവിധ സഭകൾക്ക് താത്പര്യവുമുള്ള ആന്റോ അഗസ്റ്റിൻ എന്നിവർക്കാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.

കണ്ണൂർ ജില്ലക്കാരനായ പൈലി വാത്ത്യാട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിട്ടി മണ്ഡലത്തിൽ മത്സരിച്ചിരുന്നു. മൂന്നു ജില്ലകളിൽ സംഘടനാ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന ജില്ലാ പ്രസിഡന്റ് ഷാജി ബത്തേരിയെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ചെങ്കിലും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ യോഗം ചേർന്ന് വയനാട് മണ്ഡലത്തിൽ ഗൃഹസന്ദർശനം സജീവമാക്കാൻ തീരുമാനിച്ചു.