നെയ്യാറ്റിൻകര : റബർപുരയിടത്തിൽ കരിയിലയ്ക്ക് തീയിടവെ വൃദ്ധ കാൽവഴുതി തീയിൽ വീണ് മരിച്ചു. തെള്ളുക്കുഴി സ്വദേശി ഭവാനി (90) ആണ് മരിച്ചത്. മാരായമുട്ടം തെള്ളുക്കുഴിയിൽ ഇന്നലെ രാത്രി ഏഴ്മണിയോടടുപ്പിച്ചാണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ.