കിളിമാനൂർ:തിരുവനന്തപുരം വിമാനാവളം അദാനിക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കിളിമാനൂർ ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ ജനകീയ പ്രചാരണജാഥകൾ സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് എൽ .ഡി .എഫ് ജാഥ തൊളിക്കുഴി ജംഗ്ഷനിൽ സി .പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ് .ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ കെ രാജേന്ദ്രൻ, വൈസ് ക്യാപ്ടൻ യു .എസ് സുജിത്ത്, ജാഥാ മാനേജർ വല്ലൂർ രാജീവ് ,എം. ഷാജഹാൻ, ഇ .ഷാജഹാൻ, ആർ .കെ ബൈജു, എസ് .സിന്ധു, അഡ്വ.പി .ആർ രാജീവ്, എ.ഗണേശൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ തൊളിക്കുഴി, വയ്യാറ്റിൻകര, തട്ടത്തുമല, പാപ്പാല, കിളിമാനൂർ , കുന്നുമ്മേൽ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. പുളിമാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ജാഥ ശീമവിളയിൽ സി .പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്ടൻ ബി. വിഷ്ണു, ജാഥാ മാനേജർ കെ. വത്സലകുമാർ, വി .ബിനു ,ടി .എൻ വിജയൻ, ജയേന്ദ്രകുമാർ, സലിൻ തുടങ്ങിയവർ സംസാരിച്ചു.ജാഥ ശീമവിള, പൊയ്കക്കട, മൊട്ടലുവിള മിൽക്ക്സൊസൈറ്റിജംഗ്ഷൻ, ഇരട്ടച്ചിറ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റവാങ്ങി. കരവാരം പഞ്ചായത്ത് കമ്മിറ്റിയുടെ ജാഥ പുതുശേരിമുക്കിൽ ഏരിയാകമ്മിറ്റിയംഗം കെ .സുഭാഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് .എം റഫീഖ്, എം.കെ രാധാകൃഷ്ണൻ, എസ് .സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലത്ത് ആരംഭിച്ച ജാഥ സി .പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി മുരളി ഉദ്ഘാടനം ചെയ്തു. സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു.ജാഥക്യാപ്ടൻ എസ്. ഹരിഹരൻപിള്ള, ജാഥാ മാനേജർ അഡ്വ. സുധീർ, ജി .വിജയകുമാർ,അഡ്:.വ ജി രാജു,ഇ .ജലാൽ, സജീർ കല്ലമ്പലം, മുല്ലനല്ലൂർ ശിവദാസൻ ,എൻ. രവീന്ദ്രനുണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു .സമാപനയോഗം വി .ജോയി എം.എൽ.എ ഉദ്ഘാടനംചെയ്തു.