കാട്ടാക്കട: പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 2006- 08 വർഷത്തെ കോമേഴ്‌സ് ബാച്ച് പൂർവ വിദ്യാർഥികൾ ചേർന്ന് 8000 രൂപയുടെ പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്തു. സ്‌കൂളിൽ ചേർന്ന സംഗമത്തിൽ 48 വിദ്യാർഥികളും കുടുംബങ്ങളും,പഴയകാല അദ്ധ്യാപകരും പങ്കെടുത്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു, സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത്, മുൻ പ്രിൻസിപ്പൽ ജസ്റ്റിൻ പോൾരാജ്, കവി മണക്കാല യേശുദാസ്, അദ്ധ്യാപിക സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പൂർവ അദ്ധ്യാപകരെ ആദരിച്ചു.