vanithadinam

മലയിൻകീഴ് : കേരളാ മഹിളാസംഘം (എൻ.എഫ്.ഐ.ഡബ്ല്യു) ജില്ലാ കമ്മറ്റി വനിതാദിനം ആചരിച്ചു.ഭരണഘടനയും സ്ത്രീകളും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തക രശ്മി ബിനോയ്, സാഹിത്യകാരി അൽഫോൺസ് ജോയി എന്നിവർ ക്ലാസ് നയിച്ചു.മികച്ച സേവനം നടത്തുന്ന സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക സുചി വിജയനെയും എഴുത്തുകാരൻ സത്യകനെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബി.ശോഭന, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ബി.സതീഷ്കുമാർ, മൈമൂനത്ത്, സുൽഫത്ത്, കവിതാ സന്തോഷ്, ഷീജ പാലോട് എന്നിവർ സംസാരിച്ചു.