കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠനടത്തിയ കുളത്തൂർ കോലത്തുകര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഏപ്രിൽ 2 ന് കൊടിയേറും. 11ന് ആറാട്ടോടെ സമാപിക്കും. 2 ന് രാവിലെ 4.10ന് മഹാഗണപതിഹവനം, 5.30ന് അഭിഷേകം, മലർനൈവേദ്യം, 5.45 ന് ഗുരുപൂജ. 6.15 ന് പ്രഭാതപൂജ. 8 ന് പന്തീരടി പൂജ. 10 .30 ന് മദ്ധ്യാഹ്ന പൂജ, 11ന് ഗീതമധുവിന്റെ പ്രഭാഷണം. 11 .30ന് ഗുരുപൂജ. 12 .30 ന് അന്നദാനം. വൈകിട്ട് 5 .30ന് ചെമ്പഴന്തി ഗുരുകുലം ബാലവേദി അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം. 6 ന് പഞ്ചവാദ്യം, രാത്രി 8 .30 മുതൽ ലഘുഭക്ഷണം. 9 .15 ന് മേൽ 9.45 നകം ക്ഷേത്ര തന്ത്രി ഐ.ആർ. ഷാജിയുടെയും മേൽശാന്തി സഞ്ജിത്ത് ദയാനന്ദന്റെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. 10 .30 ന് കലാപരിപാടികളുടെ ഉദ്ഘാടനം.11 മുതൽ ഭക്തിഗാനമേള. 3ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 10 മുതൽ നവകലശപൂജ. ഉച്ചക്ക് 12 .30 ന് അന്നദാനം, വൈകിട്ട് 5 .30ന് നാമജപാഘോഷം, രാത്രി 7 .15ന് കോട്ടയം സോഫി വാസുദേവന്റെ പ്രഭാഷണം,10ന് ദശാവതാരം, 4ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 11ന് പട്ടം ഹരിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് 12 .30ന് അന്നദാനം, വൈകിട്ട് 5 .30ന് സംഗീതകച്ചേരി, രാത്രി 7.15ന് കോലത്തുകര സാംസ്കാരിക സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് ലഘുഭക്ഷണം, 10ന് നാടകം, 5ന് രാവിലെ 11ന് ചവറ കുമാരി ശാരികയുടെ പ്രഭാഷണം, ഉച്ചക്ക് 12 .30ന് അന്നദാനം, വൈകിട്ട് 5 .30ന് സോപാന സംഗീതം, 7.15ന് സജീവ് കൃഷ്ണന്റെ പ്രഭാഷണം, രാത്രി 8.30ന് ലഘുഭക്ഷണം, 10ന് സംഗീതസദസ്, 6ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 11ന് ആനാവൂർ മുരുകന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.30 ന് സംഗീതകച്ചേരി, രാത്രി 7.15ന് ഡോ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണം, 8.30ന് ലഘുഭക്ഷണം,10ന് മേജർ സെറ്റ് കഥകളി, 7 ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 11 ന് കോമളകുമാരൻ.എം.ആറിന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12 .30ന് അന്നദാനം, വൈകിട്ട് 5 .30ന് ഗുരുദേവ കൃതികളുടെ ആലാപനം, തുടർന്ന് ഭരതനാട്യം, രാത്രി 7 .15 ന് റാണി ജയചന്ദ്രന്റെ പ്രഭാഷണം, 8.30 ന് ലഘുഭക്ഷണം, 10 ന് തകർപ്പൻ കോമഡി, 8 ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 11 ന് ഇടവക്കോട് സുകുമാരന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന്, വൈകിട്ട് 5.30ന് കരോക്കെ ഗാനമേള, രാത്രി 7.15ന് ഡോ. എം.എ. സിദ്ദിക്കിന്റെ പ്രഭാഷണം, 10 ന് താരമധുരോത്സവ സന്ധ്യ, 9 ന് പതിവ് പൂജകൾക്കുപുറമെ 11ന് പ്രഭാഷണം, ഉച്ചയ്ക്ക് 12 .30 ന് അന്നദാനം, വൈകിട്ട് 5 .30ന് സംഗീതകച്ചേരി, രാത്രി 7 .15 ന് ഡോ. പി.കെ. രാജശേഖരന്റെ പ്രഭാഷണം, 8.30ന് ലഘുഭക്ഷണം,10ന് നാടൻപാട്ട് മെഗാഷോ.
പള്ളിവേട്ട ദിവസമായ 10 ന് രാവിലെ 8 ന് കുംഭാഭിഷേക ഘോഷയാത്ര, 1 ന് ഡോ. ഗീതഅനിയന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12 .30ന് അന്നദാനം, വൈകിട്ട് 4 മുതൽ സ്പെഷ്യൽ നാദസ്വരം, തുടർന്ന് അലങ്കാര ഗോപുര സമർപ്പണം 5 .30ന് വയലിൻ സോളോ, 6 .15ന് ഗുരുദേവക്ഷേത്രത്തിന്റെയും ഗദ്യ പ്രാർത്ഥനയുടെയും ശതോത്തരരജത ജൂബിലി ആഘോഷ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും, രാത്രി 8 .30ന് ലഘുഭക്ഷണം, 9 .30ന് ഗാനമേള, 1 ന് പള്ളിവേട്ട പുറപ്പാട്, ആറാട്ടുദിവസമായ 11 ന് രാവിലെ 11 ന് കലേശൻ പൂച്ചാക്കലിന്റെ പ്രഭാഷണം, ഉച്ചക്ക് 12 .30ന് അന്നദാനം, 2ന് സ്പെഷ്യൽ ചെണ്ടമേളം, വൈകിട്ട് 3ന് പഞ്ചവാദ്യം, 3 .30ന് സ്പെഷ്യൽ നാദസ്വരം, 6.05 ന് ആറാട്ട് ഘോഷയാത്ര പുറപ്പെടൽ, രാത്രി 7ന് ഭജൻസ്, രാത്രി 9.15ന് ആറാട്ട്, 10ന് ഗാനമേള, ആറാട്ട് തിരിച്ചെഴുന്നള്ളിയ ശേഷം ഒരുമണിമുതൽ മത്സര നാദസ്വരകച്ചേരി, വെളുപ്പിന് 3നും 3 .30 നും ഇടയ്ക്ക് തൃക്കൊടിയിറക്ക്.
തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് ഉത്സവമേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉത്സവ ഒരുക്കങ്ങൾ നടന്നുവരുന്നതായി ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ, സെക്രട്ടറി എസ്. സതീഷ്ബാബു, വൈസ് പ്രസിഡന്റ് അഡ്വ. എസ്. സതികുമാർ, ജോയിന്റ് സെക്രട്ടറി കെ. അമ്പിളി, ഉത്സവകമ്മറ്റി കൺവീനർ എസ്. രാജു, മീഡിയ കമ്മറ്റി കൺവീനർമാരായ മണപ്പുറം ബി. തുളസീധരൻ, പി. സുരേഷ്ബാബു, ഉത്സവകമ്മറ്റി ജോയിന്റ് കൺവീനർമാരായി എം. അനിൽകുമാർ, എം.എൽ. ശ്യാംമോഹൻ എന്നിവർ അറിയിച്ചു.