വെള്ളറട: വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പണിയുന്ന പാലിയേറ്റീവ് കെയർ വാർഡിന്റെ നിർമ്മാണോദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽനിന്നും നാൽപതു ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പണിയുന്നത്. വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ്, പെരിങ്കടവിള ബ്ലോക്കു പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ സി. സുഗന്ധി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്. പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ ഡി.ആർ ബിനുറാണി, ബ്ലോക്ക് പഞ്ചായത്തു കമ്മിറ്റി അംഗം മണലി സ്റ്റാൻലി,സി.പി.ഐ (എം) വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി, കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജ്മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ കെ.എസ്. ഷീബാറാണി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ആർ. സുനിൽ എന്നിവർ സംസാരിച്ചു.