വെഞ്ഞാറമൂട്: ആദിവാസി പാരമ്പര്യം നിലനിൽക്കുന്ന വേങ്കമല തീർത്ഥാടന കേന്ദ്രത്തിലെ ഉത്സവം 15 മുതൽ 22 വരെ നടക്കും.

ഉത്സവത്തിന്റെ ഭാഗമായി 15 മുതൽ മലയോര കാർഷികമേളയും സംഘടിപ്പിച്ചിട്ടുണ്ട്. 15ന് രാവിലെ കൊടിമര ഘോഷയാത്ര ശാസ്തമംഗലം ഉദിയന്നൂർ ക്ഷേത്രത്തിൽ നിന്നും ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ വേങ്കമലയിലേക്കു കൊണ്ടുവരും.വൈകീട്ട് 6ന് കാർഷികമേള ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.7 ന് ഉത്സവം സമ്പത്ത്.എം.പി ഉദ്ഘാടനം ചെയ്യും.12ന് നാമ ജപഘോഷം.വൈകീട്ട് 5ന് ചെണ്ടമേളം.രാത്രി 8ന് അശ്വയാഗപ്പാട്ട്.16ന് വൈകീട്ട് 6.30ന് ചെണ്ടമേളം.8ന് നൃത്ത സന്ധ്യ.17ന് രാത്രി 8ന് സംഗീതക്കച്ചേരി.18ന് രാത്രി 7ന് നൃത്തോത്സവം.19ന് രാത്രി 7ന് നൃത്ത സന്ധ്യ.20 ന് രാവിലെ 8ന് കുടിയിരുത്തും ചാറ്റുപാട്ടും.രാത്രി 6ന് സംഗീതക്കച്ചേരി,8ന് ഗാനമേള.9.30ന് നാടകം ഇമ്മിണി വല്യ ഒന്ന്.21ന് രാവിലെ 9ന് സാധു സമൂഹവിവാഹവും സഹായ വിതരണവും.ജില്ലാ പഞ്ചായത്തു പ്രസിഡ്ന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.11ന് അന്നദാനം.വൈകിട്ട് 5 ന് ഉരുൾ.5.30ന് തേരുവിളക്ക്-കതിരുകാള സംഗമം. 6ന് സംഗീതസദസ്, 6.30ന് ചാറ്റുപാട്ട്. 8ന് നാടൻപാട്ട്.9.30ന് നാടകം പൊലീസുകാരൻ. 22ന് രാവിലെ 10.30ന് സമൂഹപൊങ്കാല. ഉമ്മൻചാണ്ടിയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനം ചേർന്ന് ഭദ്രദീപപ്രകാശനം നടത്തും. ചടങ്ങിൽ വച്ച് കലാശ്രേഷ്ഠാ പുരസ്‌കാരം നടൻ രാഘവന് നൽകും.11ന് വേങ്കമല സദ്യ.വൈകീട്ട് 5.30ന് ഉരുൾ.6.30ന് ഭരതനാട്യം.9ന് മെഗാഷോ, പുലർച്ചെ 1.30ന് നൃത്തനാടകം - മായാധിപൻ.2ന് തേരുവിളക്കു പൂജ.3ന് പുറത്തെഴുന്നള്ളത്തും വിളക്കും. ക്ഷേത്രത്തിനു സമീപത്തെ മൈതാനത്താണ് മലയോര കാർഷിക മേളയും കാർണിവലും നടക്കുന്നത്.മേളയുടെ ഭാഗമായി പുഷ്‌പോത്സവം,അക്വാഷോ,മെഡിക്കൽ ക്യാമ്പ് എന്നിവയും നടക്കും.