health-inspection

നേമം: നഗരസഭയുടെ നേമം മേഖലയിൽ ഭക്ഷണ പാനീയ വിതരണ കടകളിൽ ഹെൽത്ത് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശുചിത്വം പാലിക്കാത്ത കടകൾക്ക് എതിരെ പിഴ ചുമത്തി. വേനൽക്കാലമായതിനാൽ അനാരോഗ്യകരമായും, ശുചിത്വം പാലിക്കാതെയും പ്രവർത്തിക്കുന്ന കടകൾ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടന്നത്. മേഖലയിലെ ജൂസ് കടകൾ, കുപ്പിവെള്ള പ്ലാന്റുകൾ സോഡ ഫാക്ടറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെയും, ഭക്ഷ്യ സുരക്ഷാനിയമങ്ങൾ പാലിക്കാതെ വെള്ളം പായ്ക്കു ചെയ്യുന്നവരെയും, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സംഘം കണ്ടെത്തി പിഴ ചുമത്തുകയും, നോട്ടീസ് നൽകിയതായും ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ പറഞ്ഞു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപകുമാർ, സുജു എന്നിവർ പങ്കെടുത്തു.