obitury

നെടുമങ്ങാട്: നെടുമങ്ങാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട്, കുളക്കോട് ലക്ഷം വീട്ടിൽ സുന്ദര ഭായിയുടെ മകൻ ഷിബു(45)വിനെയാണ് മരിച്ച നിലയിൻ കണ്ടെത്തിയത്. അവിവാഹിതനാണ്. കരൾ രോഗത്തിനും ക്ഷയരോഗത്തിനും ചികിത്സയിലായിരുന്നു. റസ്റ്റു ഹൗസിൽ ഒരാഴ്ചയായി മുറിയെടുത്തു താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് റസ്റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിക്കുള്ളിലെ കുളിമുറിയിൽ മൃതദേഹം കണ്ടത്. നെടുമങ്ങാട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.