വെഞ്ഞാറമൂട്: വിശ്വാസങ്ങൾക്ക് മൂല്യം കൽപ്പിക്കാത്ത അവിശ്വാസികളുടെ കൂട്ടുകെട്ടാണ് എൽ.ഡി.എഫ് സർക്കാരെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതു സർക്കാരിന് വൻ തിരിച്ചടി നേരിടുമെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. യു.ഡി.എഫിനെ പലപ്രാവശ്യം ജനങ്ങൾ പരീക്ഷിച്ചു മടുത്തതാണെന്നും ഇടതു വലതു കക്ഷികളില്ലാത്ത ഭരണത്തെ ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിവർത്തന യാത്രക്ക് വാമനപുരത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഗം. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനിലിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സുരേഷ്, എം. ബാലമുരളി, എസ്.ആർ. രജികുമാർ, ആട്ടുകാൽ അശോകൻ എന്നിവർ പങ്കെടുത്തു.