കിളിമാനൂർ: സി.ഐ.ടി.യു ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ കിളിമാനൂർ രാജാരവിവർമ്മാ കമ്യൂണിറ്റിഹാളിൽ സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം മുരളീധരൻ അദ്ധ്യക്ഷനായി. സിപി.എം ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, കെ. സുകേശൻ, പുളിമാത്ത് രാജേന്ദ്രൻ, ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു കിളിമാനൂർ ഏരിയാ സെക്രട്ടറി കെ. വത്സലകുമാർ സ്വാഗതവും ഇ. ഷാജഹാൻ നന്ദിയും പറഞ്ഞു.