നെയ്യാറ്റിൻകര : കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റും വോട്ടും നേടി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്ന് പരിവർത്തന യാത്ര ജാഥാക്യാപ്ടൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. യാത്രയ്ക്ക് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കോൺഗ്രസും കമ്മ്യൂണിസ്റ്റും ദേശവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുകയാണ്. ശബരിമല വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചവരെ മറക്കരുതെന്ന് സുരേന്ദ്രൻ പറഞ്ഞു. സി.പി.എമ്മിൽ നിന്ന് മാറി ബി.ജെ.പിയിൽ ചേർന്ന പ്രവർത്തകർക്ക് യോഗത്തിൽ കെ. സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി. ശബരിമല വിഷയത്തിൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്ന് സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ച ബി.ജെ.പി, യുവമോർച്ച പ്രവർത്തകരെ അനുമോദിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി. ഹരി, ഡോ. അതിയന്നൂർ ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ചിത്ത് ചന്ദ്രൻ, കാരോട് സുരേന്ദ്രൻ, മഞ്ചത്തല സുരേഷ്, ഷിബുരാജ് കൃഷ്ണ, അരങ്ങമുകൾ സന്തോഷ്, ആലംപൊറ്റ ശ്രീകുമാർ, ആയിര പ്രദീപ്, ചന്ദ്രകിരൺ, ഋഷികേശൻ, നടരാജൻ, മണലൂർ സുരേഷ്, ഹരി, രാജേഷ്, ആർ. ശ്രീലാൽ, രാമേശ്വരം ഹരി, കുടപ്പന മഹേഷ്, ബിന്ദു, ശ്രീകുമാരി അമ്മ, ജയ തുടങ്ങിയവർ പങ്കെടുത്തു.