തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ.ഡി.എഫിന്റെ മണ്ഡലം കൺവെൻഷന് ഇന്നലെ പാലക്കാട്ട് തുടക്കമായി. എ. വിജയരാഘവൻ, ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം കൺവെൻഷനുകൾ (തീയതി, ലോക്‌സഭാ മണ്ഡലം, പങ്കെടുക്കുന്നവർ എന്നീ ക്രമത്തിൽ). 11ന് ആറ്റിങ്ങൽ (പിണറായി വിജയൻ), ആലപ്പുഴ (വി.എസ്. അച്യുതാനന്ദൻ, ഇ. ചന്ദ്രശേഖരൻ), എറണാകുളം (എം.എ. ബേബി, ബിനോയ് വിശ്വം), തൃശൂർ (കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ), മലപ്പുറം (അബ്ദുൽ വഹാബ്), കോഴിക്കോട് (വീരേന്ദ്രകുമാർ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ).
12ന് കാസർകോട് (ഇ. ചന്ദ്രശേഖരൻ, പി. കരുണാകരൻ), കണ്ണൂർ (ഇ.പി. ജയരാജൻ, പന്ന്യൻ രവീന്ദ്രൻ), വടകര (കോടിയേരി ബാലകൃഷ്ണൻ), ആലത്തൂർ (പിണറായി വിജയൻ), ചാലക്കുടി (കെ. കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ), കോട്ടയം (കാനം രാജേന്ദ്രൻ, വെെക്കം വിശ്വൻ), പത്തനംതിട്ട (എ. വിജയരാഘവൻ, കെ. രാജു), മാവേലിക്കര (ആർ. ബാലകൃഷ്ണപിള്ള), കൊല്ലം (എസ്. രാമചന്ദ്രൻ പിള്ള, ബിനോയ് വിശ്വം).
13ന് തിരുവനന്തപുരം (പിണറായി വിജയൻ, കാനം രാജേന്ദ്രൻ), ഇടുക്കി, (ഫ്രാൻസിസ് ജോർജ്). 14ന് വയനാട് (കാനം രാജേന്ദ്രൻ, കെ.കെ. ശെെലജ), പൊന്നാനി (കോടിയേരി ബാലകൃഷ്ണൻ, ബിനോയ് വിശ്വം).