ആര്യനാട്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന പരിവർത്തന യാത്രയ്ക്ക് അരുവിക്കര മണ്ഡലത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, സംസ്ഥാന സമിതി അംഗം പ്രീതാ ശ്രീകുമാർ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, വിജയകുമാരി, സംസ്ഥാന ട്രഷറർ ശ്രീജ സുദർശൻ, ഹേമലത, സംസ്ഥാന കൗൺസിലംഗം എം.ജി. ഗിരീശൻ, ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി പൂവച്ചൽ ജ്യോതി, രഞ്ജിത് ചാങ്ങ, ജില്ലാകമ്മിറ്റിയംഗം സുനിത എന്നിവർ സംസാരിച്ചു.