bjp-peyad

മലയിൻകീഴ്: കേരള രാഷ്ട്രീയം മാറ്റത്തിന് തയ്യാറായി കഴിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. പരിവർത്തന യാത്രയ്‌ക്ക് പേയാട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന സമിതി അംഗം അഡ്വ. വി.വി. രാജേഷ്, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത് ചന്ദ്രൻ, ജില്ലാ ഉപാദ്ധ്യക്ഷൻമാരായ കല്ലയം വിജയകുമാർ, മുക്കംപാലമൂട് ബിജു, മലയിൻകീഴ് രാധാകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.എസ്. അനിൽ, ടി.പി. വിശാഖ്, തിരുമല വേണു, വിളവൂർക്കൽ ഉണ്ണി, തൂങ്ങാംപാറ ബാലകൃഷ്ണൻ, വിളപ്പിൽ സന്തോഷ് എന്നിവർ സംസാരിച്ചു.