തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രം അസിസ്റ്റന്റ് എഡിറ്ററും കുമാരപുരം ടി.സി 13/1257 പദ്‌മയിൽ പരേതനായ പി. കൃഷ്ണൻകുട്ടി നായരുടെയും ഇന്ദിര നായരുടെയും മകനുമായ കെ. പദ്‌മകുമാർ (പപ്പൻ-54) നിര്യാതനായി. 1988 ൽ മുംബയിലെ ഫ്രീ പ്രസ് ജേർണലിലൂടെയാണ് മാദ്ധ്യമരംഗത്ത് പ്രവേശിച്ചത്. 1991 മുതൽ 1994 വരെ ബിസിനസ് വേൾഡ് മാഗസിനിലും (മുംബയ്) പിന്നെ ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ കോയമ്പത്തൂർ, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും സേവനം അനുഷ്‌ഠിച്ചു. തുടർന്ന് 2000ലാണ് ദ ഹിന്ദുവിൽ ചേർന്നത്. ഇന്നലെ വൈകിട്ട് 3.30ന് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു.
ഭാര്യ: ഇന്ദുകല (പി.എസ്.സി, തിരുവനന്തപുരം). മകൾ വർഷനന്ദിനി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: കൃഷ്ണപ്രസാദ് നായർ (മുംബയ്), ഡോ. ഉമ സുന്ദർ (മുംബയ്). തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ടി.എൻ.ജി ഹാളിൽ അനുശോചന യോഗം നടക്കും.