ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽപ്പെട്ട ഇളമ്പ എൻ.എസ്.എസ് കരയോഗ വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. ജി. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ് കെ. ശങ്കരൻനായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന കരയോഗം അംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ ധനസഹായം, പഠനോപകരണം എന്നിവ വിതരണം ചെയ്‌തു. കരയോഗം അംഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായം മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി വിതരണം ചെയ്‌തു. ജി. ഹരിദാസൻ നായർ, ആർ. ദിവാകരക്കുറുപ്പ്, വി. സുരേഷ് കുമാർ, അഡ്വ.എൻ. അനിരുദ്ധൻ, വി.ടി. സുഷമാദേവി, കെ. ശശിധരകുറുപ്പ്, പി. ഷീജ, എസ്. യമുനാദേവി എന്നിവർ സംസാരിച്ചു. എം. സിന്ധുകുമാരി സ്വാഗതവും പി. രവീന്ദ്രൻ നായർ നന്ദിയും പറഞ്ഞു.