ആറ്റിങ്ങൽ: ഭാരത് സേവക് സമാജ് ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബി.എസ്. ബാലചന്ദ്രന് എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷന്റെയും ആറ്റിങ്ങൽ പൗരാവലിയുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണം കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്‌തു. അഡ്വ. ബി. സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. പ്രദീപ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. സുദർശനൻ, നിർമ്മലൻ പോത്തൻകോട്, പ്രൊഫ. സുശീല, ജെ. ശശി, കെ.എസ്. ശ്രീരഞ്ജൻ, അഡ്വ. ജി. വിജയധരൻ, ആറ്റിങ്ങൽ സതീശൻ, വി.കെ. ശശിധരൻ, അഴൂർ വിജയൻ, മണനാക്ക് ഷിഹാബുദ്ദീൻ, കെ. ജയപാലൻ, വി. രതീഷ് എന്നിവർ സംസാരിച്ചു. ഡോ.ബി.എസ്. ബാലചന്ദ്രൻ മറുപടി പ്രസംഗം നടത്തി.