വെള്ളറട: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന ദക്ഷിണ കേരള പരിവർത്തനയാത്രയ്ക്ക് പാറശാല മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളറടയിൽ സ്വീകരണം നൽകി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും എത്തിയ പാർട്ടി ഭാരവാഹികളും പ്രവർത്തകരും സ്വീകരണയോഗത്തിൽ പങ്കെടുത്തു. പാറശാല മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ദേശീയ സമിതി അംഗം കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ബി. നായർ, പാപ്പനംകോട് സജി, സംസ്ഥാനസമിതി അംഗം പാറശാല ബാലചന്ദ്രൻ, മഞ്ചവിളാകം കാർത്തികേയൻ, എൻ.പി. ഹരി, പാറശാല മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുവിയോട് സജി, അഡ്വ. മഞ്ചവിളാകം പ്രദീപ്, വെള്ളറട മണികണ്ഠൻ, സുജിതകുമാരി, കെ.എസ്. സുനിൽ, ചൂണ്ടിക്കൽ ശ്രീകണ്ഠൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മാരായമുട്ടം സജിത്ത്, ചൂണ്ടിക്കൽ ഹരി തുടങ്ങിയർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.