തിരുവനന്തപുരം: തിരു. പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ഏപ്രിൽ 5മുതൽ 15വരെ കനകക്കുന്നിൽ നടക്കുന്ന കനകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർമാരായിരുന്ന എസ്.എസ്.റാം, എസ്.ഹരിശങ്കർ എന്നിവരുടെ സ്മരണാർത്ഥം ന്യൂസ് ഫോട്ടോഗ്രഫി വിഭാഗത്തിലാണ് അവാർഡ്. 2018 ജനുവരി 1നും ഡിസംബർ 31 നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച ചിത്രമാണ് പരിഗണിക്കുക. ഒരാൾക്ക് മൂന്ന് ചിത്രങ്ങൾ വരെ അയയ്ക്കാം. അപേക്ഷാഫോറം keralapressclub.com ൽ. ഫുൾ റസലൂഷനിൽ (മിനിമം 300) 20 X 30 സൈസിൽ ഫോട്ടോ ക്യാപ്ഷൻ, പത്രസ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം pressphotocontest@gmail.com ഇ-മെയിൽ വിലാസത്തിൽ 20വരെ എൻട്രികൾ സമർപ്പിക്കാം. 1ലക്ഷം രൂപയാണ് സമ്മാനത്തുക. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ പോൾ, AP ഫോട്ടോ എഡിറ്റർ ആർ. എസ് അയ്യർ, സിനിമാട്ടോഗ്രാഫർ സുജിത് വാസുദേവ് എന്നിവരടങ്ങുന്ന ജൂറി വിജയികളെ തിരഞ്ഞെടുക്കും.