തിരുവനന്തപുരം: ശ്രീനാരായണീയ മതാതീത ആത്മീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 69ാമത് ജയന്തി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 4ന് കൊല്ലം ബാലഭവനിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൗൾട്രിഫാം കോർപ്പറേഷൻ ചെയർപേഴ്സൻ ജെ.ചി‍ഞ്ചുറാണി മുഖ്യാതിഥിയാകും. പ്രൊഫസർ വി.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തും. ചെയർമാൻ കെ.എസ്. ജ്യോതി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ ആമുഖ പ്രസംഗവും ഡോ.സീരപാണി ഗുരുപ്രഭാഷണവും നടത്തും. വി.സുദർശനൻ,​ കരിക്കകം ബാലചന്ദ്രൻ, ​ പ്രദീപ് കുളങ്ങര,​ ടി.കെ.പുഷ്പ കൊടുവള്ളി,​ ഉദയഭാനു,​ ഹരിലാൽ,​ വലിയമല സുകു,​ പ്രദീപ് മാങ്കൽ,​ അനിൽകുമാർ,​ എൽ.ബാബു തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ജയന്തി ആഘോഷിക്കുമെന്ന് വാവറമ്പലം സുരേന്ദ്രൻ അറിയിച്ചു.