ആര്യനാട്: ആര്യനാട് ലൂഥർഗിരി യു.പി സ്‌കൂൾ വാർഷികം ആര്യനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരിജ ഉദ്ഘാടനം ചെയ്തു. സിനിമാസീരിയൽ താരം ജോബി സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യചെയർമാൻ അനിൽകുമാർ, വാർഡ് മെമ്പർ ലേഖ, എ.ഇ.ഒ രാജ്കുമാർ, ബി.പി.ഒ കെ. സനൽകുമാർ, എച്ച്.എം. മാലിനി ജയന്തി, പി.ടി.എ പ്രസിഡന്റ് അജീഷ് കുമാർ, വൈസ് പ്രസിഡന്റ് ജുനൈദ്, സ്റ്റാഫ് സെക്രട്ടറി റോബർട്ട് വത്സകം എന്നിവർ സംസാരിച്ചു.