മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ 2018 -- 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ .ആർ. ശ്രീകണ്ഠൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അൻസാർ, എസ്. വേണുജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ഫിറോസ്‌ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്. സിന്ധു, സന്ധ്യ സുജയ്, എൻ. ദേവ്, മഞ്ജു പ്രദീപ്, സിന്ധു കുമാരി, ഗീത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവ്, ജോയിന്റ് ബി.ഡി.ഒ എസ്.ആർ. രാജീവ്, നൗഷാദ്, സി.ഡി.പി.ഒ രാജലക്ഷ്മി, സൂപ്പർവൈസർമാരായ രേഖ, സജിത, ജയന്തി എന്നിവർ പങ്കെടുത്തു.