v

കടയ്ക്കാവൂർ: വക്കം നിലയ്ക്കാമുക്ക് റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും ഖാദർ മെമ്മോറിയൽ ഹാളിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ജി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. നാടക ആചാര്യൻ വക്കം മാധവൻ, ഡാൻസ് ടീച്ചർ വക്കം സുമം ശിവാനന്ദൻ, ജീവകാരുണ്യ പ്രവർത്തകനും ആദിത്യ ഗ്രൂപ്പ് എം.ഡി.യുമായ ദേശപാലൻ പ്രദീപ് എന്നിവരെ എം.എൽ.എ ആദരിച്ചു.

പുതിയ ഭാരവാഹികളായി വക്കം അജിത്ത് (പ്രസിഡന്റ്), വക്കം സുനു(സെക്രട്ടറി), അൻസാരി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.