കള്ളിക്കാട്:കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ പെരുങ്കടവിള ബ്ലോക്ക് വാർഷിക സമ്മേളനം സി.കെ.ഹരീന്ദ്രൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ ബി.വിനോദ് കുമാർ,ആർ.വിജയകുമാരൻ നായർ,എ.മുരളീധരൻ നായർ,മോഹനൻ നായർ,രാമകൃഷ്ണക്കുറുപ്പ്,സി.ജനാർദ്ദനൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുവിപ്പുറം സുരേഷ്,പി.സരോജം,പി.മാധവൻ നായർ,കെ.എൻ.പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.സുകുമാരൻ(പ്രസിഡന്റ്),സി.പൊന്നമ്മ,എ.മുരളീധരൻ നായർ(വൈസ് പ്രസിഡന്റുമാർ),ആർ.വിജയകുമാരൻ നായർ(സെക്രട്ടറി),ബി.സദാശിവൻ,കെ.എസ്.അനിൽകുമാർ( ജോയിന്റ് സെക്രട്ടറിമാർ),ടി.ജോർജ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.