ramesh-cheniithala

തിരുവനന്തപുരം: മുൻ എം.പിയും ഹരിത കേരളം മിഷന്റെ വൈസ് ചെയർപേഴ്സണുമായ ടി.എൻ. സീമയുടെ ഭർത്താവും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) രജിസ്ട്രാറുമായ ജി. ജയരാജ് വിരമിച്ചിട്ടും സർവീസ് നീട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് സി-ഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത് സി-ഡിറ്റാണ്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സർവീസ് നീട്ടിക്കൊടുത്തത് എന്നതാണ് വിചിത്രം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഉന്നത സ്ഥാനങ്ങൾ പതിച്ചു നൽകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.