dharna

പാറശാല: നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളെ ഉൾപ്പെടുത്തി നെയ്യാറ്റിൻകര ആസ്ഥാനമാക്കി നെയ്യാറ്റിൻകര ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര ജില്ലാ രുപീകരണ സമിതി കാരോട് പഞ്ചായത്ത് കസമിതിയുടെ ആഭിമുഖ്യത്തിൽ ചെങ്കവിളയിൽ നടന്ന ധർണ മുൻമന്ത്രി ആർ. സുന്ദരേശൻ നായർ ഉദ്ഘാടനം ചെയ്തു. കാരോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. അയ്യപ്പൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ. പ്രദീപ്, ടി. തകരാജൻ നാടാർ, എച്ച്. ദാനരാജ്, അഡ്വ. എലിയാസ്, പൊഴിയൂർ വിജയൻ, വിജയകൃഷ്ണൻ, എം.എ. കബീർ, വെൺകുളം ബാലൻ, ബനഡിക്ട് ഗോഡ്സൺ, സി. സുധാകരൻ നായർ, സി. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. ആർ. പത്മകുമാർ സ്വാഗതവും എൻ. നെൽസൺ നന്ദിയും രേഖപ്പെടുത്തി.