all-india-kisan-congress

തിരുവനന്തപുരം: കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷകരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നുവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ആരോപിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് സംഘടിപ്പിച്ച ശവമഞ്ച യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ നേതൃത്വം നൽകി. തമ്പാനൂർ രവി, എം.പീതാംബരക്കുറുപ്പ്, മൺവിള രാധാകൃഷ്ണൻ, കരകുളം കൃഷ്ണപിള്ള, മാരായമുട്ടം സുരേഷ്, കൊറ്റാമം വിനോദ്, സുരേഷ് കോശി, വർക്കല അൻവർ, കള്ളിക്കാട് രാജേന്ദ്രൻ, ഉള്ളൂർ വത്സലൻ, അടയമൺ മുരളി, കോട്ടുകാൽ ഗോപി, മാരായമുട്ടം രാജേഷ്, പേരൂർക്കട ഉദയൻ, കുമാരപുരം രാജേഷ്, ഷെർലി, സീനത്ത് ഹസൻ, ടി.പി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ള രാധാകൃഷ്ണൻ, മാരായമുട്ടം സുരേഷ്, സുരേഷ് കോശി, വർക്കല അൻവർ തുടങ്ങിയവർ സമീപം