ആര്യനാട്: ആര്യനാട് പറണ്ടോട് വലിയ കലുങ്ക് എൻ.എസ്.എസ് കരയോഗത്തിന്റെയും വട്ടിയൂർക്കാവ് സത്യസായി ക്ഷേത്ര ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരയോഗം പ്രസിഡന്റും മേഖലാ കൺവീനറുമായ സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ. സുശീലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എ.എസ്. പ്രകാശ്, സായി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പി. ശ്രീകണ്ഠൻ നായർ, കുളപ്പട കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ, വലിയകലുങ്ക് വനിതാ സമാജം പ്രസിഡന്റ് എസ്. വിജയകുമാരി, കരയോഗം സെക്രട്ടറി മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.