വെഞ്ഞാറമൂട്: വേളാവൂർ ദേവീക്ഷേത്രത്തിലെ ഗരുഡൻ തൂക്കം നടന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വേളാവൂർ ഭഗവതീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം സമാപിച്ചു. പത്തു ദിവസമായി തൂക്കത്തിനുള്ള കുട്ടികൾ വ്രതമെടുത്ത് ക്ഷേത്രത്തിൽ തന്നെ കഴിയുകായിരുന്നു. സമാപന ദിവസമായ ഇന്നലെ നടന്ന വേളാവൂർ തൂക്കത്തിലും, കുത്തിയോട്ടത്തിലും ഇരുന്നൂറിൽപരം കുട്ടികൾ പങ്കെടുത്തു. തുടർന്ന് സിനിമാ താരം നോബിയുടെ നേതൃത്വത്തിൽ താരനിശയും മെഗാഷോയും നടന്നു.