പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ ആരംഭിക്കും.
ടൈംടേബിൾ
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ്) എട്ടാം സെമസ്റ്റർ (റഗുലർ ആൻഡ് സപ്ലിമെന്ററി) രണ്ട്, നാല്, ആറ് സെമസ്റ്റർ (സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2008 സ്‌കീം - അഡിഷണൽ/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ. കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ) പ്രീവിയസ് ആൻഡ് ഫൈനൽ (റഗുലർ ആൻഡ് സപ്ലിമെന്ററി) - പാർട്ട് എ - തിയറി, പാർട്ട് ബി - പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി) - 2013 സ്‌കീം പരീക്ഷയുടെയും 21 മുതൽ ആരംഭിക്കുന്ന കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി) - 2008 സ്‌കീം പരീക്ഷയുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം - ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പിഎച്ച്.ഡി നൽകി
അർച്ചന പി.വി, ശ്രീജ ആർ. നായർ, ധന്യ ജയശീലൻ (ബയോടെക്‌നോളജി), ആതിര പി (സോഷ്യോളജി), ശ്രീജ ജെ.എസ് (മലയാളം), സുമേഷ് ജി.എസ് (കൊമേഴ്‌സ്), ഹരീഷ് പി.എം (സംസ്‌കൃതം), ബൈജു ആർ.എം (ഡെന്റിസ്ട്രി), റിനു എലിസബത്ത് റോയി (കെമിസ്ട്രി), ജീജാ ജയകൃഷ്ണൻ (ബോട്ടണി), സുമേഷ് ഗോപിനാഥ്, ജയലക്ഷ്മി ജി.എൽ, മഹേഷ് എസ്.കെ, നാൻസി ജോൺ, മാലു സോമരാജ് (ഫിസിക്‌സ്), രേഷ്മലക്ഷ്മി സി (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), മിനി ജോർജ്ജ് (നഴ്‌സിംഗ്), മീനു മോഹൻ, ജിഷ്ണു ജെ.ആർ (ലോ), അരണ്യ കെ ശശി , രജിത റ്റി (ഹിസ്റ്ററി), പ്രീത റ്റി.എൽ (എഡ്യൂക്കേഷൻ) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
തീയതി നീട്ടി
സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസിലേക്ക് ഏപ്രിൽ 12 വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത: 50 ശതമാനം മാർക്കോടെയുളള ബിരുദം. അപേക്ഷകർ ബിരുദ തലത്തിൽ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചിട്ടുളളവരോ മറ്റേതെങ്കിലും സ്ഥാപനം നടത്തുന്ന ഹിന്ദി പരീക്ഷ പാസായിട്ടുളളവരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9207639544, 9349439544
ജി.കാർത്തികേയൻ മെമ്മോറിയൽ അവാർഡുകൾ
ഏറ്റവും നല്ല കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കുളള ജി.കാർത്തികേയൻ മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. 2015 - 16 ൽ ഗവ.എൻജിനിയറിംഗ് കോളേജ് യൂണിയൻ, ബാർട്ടൺ ഹിൽ, തിരുവനന്തപുരത്തിനും, 2016 - 17 ൽ ശ്രീ നാരായണ കോളേജ് യൂണിയൻ, ചാത്തന്നൂരിനും, 2017 - 18 ൽ കേരള യൂണിവേഴ്‌സിറ്റി റിസർച്ച് സ്റ്റുഡൻസ് യൂണിയൻ, കാര്യവട്ടത്തിനുമാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നത്. 25,000/- രൂപയാണ് അവാർഡ് തുക.
വേനൽക്കാല കായിക പരിശീലന ക്യാമ്പ്
വേനൽക്കാല കായിക പരിശീലന ക്യാമ്പ്
സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രിൽ 1 മുതൽ 30 വരെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, സോഫ്ട്‌ബോൾ ഇനങ്ങളിലായിരിക്കും പരിശീലനം നൽകുക. 10 മുതൽ 18 വരെ പ്രായമുളള കുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലന സമയം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഘു ഭക്ഷണം, സർട്ടിഫിക്കറ്റ് ടീ ഷർട്ട് എന്നിവ നൽകും. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ. അപേക്ഷാ ഫോം ജി.വി രാജ പവിലിയനിൽ പ്രവർത്തിക്കുന്ന സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ നിന്നു ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471 2306485, https://pe.keralauniversity.ac.in