photo

കുണ്ടറ:വൈദ്യുതി പോസ്റ്റിൽ പണി ചെയ്തുകൊണ്ടിരിക്കേ പോസ്റ്റ് ഒടിഞ്ഞുവീണ് കരാർ പണിക്കാരൻ മരിച്ചു. കാഞ്ഞിരക്കോട് പൂക്കോലിക്കൽ കോടിയിൽ പുത്തൻ വീട്ടിൽ വിൽഫ്രഡാണ് (56, പൊടിയൻ) ദാരുണമായി മരിച്ചത്.

ഇന്നലെ രാവിലെ 11.30 ന് കിഴക്കേകല്ലട കൈലാത്ത് മൂക്കിന് സമീപമാണ് അപകടം.വൈദ്യുതി പോസ്റ്റിൽ ഇരുന്ന് ജോലിചെയ്യവേ പോസ്റ്റ് താഴെവച്ച് ഒടിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വർഷത്തിൽ അധികമായി കെ.എസ്.ഇ.ബിയിൽ കരാർ ജോലിക്കാരനായിരുന്നു. ഭാര്യ സുജ. മക്കൾ: കീർത്തന,സോണി. മരുമക്കൾ അരുൺ,സാമുവൽ. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്.കഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.