തിരുവനന്തപുരം: എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പി. ജയരാജന് പകരം സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല എം.വി. ജയരാജന് കൈമാറാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുകയെന്നാണ് വിവരം. പഴയ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന പി. ശശിയോ, മന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്ററോ പുതിയ പ്രൈവറ്റ് സെക്രട്ടറിയായെത്തുമെന്നാണ് സൂചന.