തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് എൻജിനിയർ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ സൈനിക ക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുകതഭടന്മാരിൽ നിന്നു മാത്രം) തസ്തികളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചു.
വയനാട് ജില്ലയിൽ കാറ്റഗറി നമ്പർ 19/2018 പ്രകാരം വിവിധ വകുപ്പിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) എൻ.സി.എ. എസ്.സി. ഒ.എം.ആർ. പരീക്ഷ നടത്തും.
എറണാകുളം ജില്ലയിൽ കാറ്റഗറി നമ്പർ 658/2017 പ്രകാരം എൻ.സി.സി. വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടന്മാരിൽ നിന്നു മാത്രം) തസ്തികയ്ക്ക് ഡിക്‌റ്റേഷൻ ടെസ്റ്റ് നടത്തും.
കാറ്റഗറി നമ്പർ 10/2016 പ്രകാരം തുറമുഖ വകുപ്പിൽ നേവൽ ആർക്കിടെക്ട്, കാറ്റഗറി നമ്പർ 20/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ തെറാപ്പി, കാറ്റഗറി നമ്പർ 256/2013 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോ മെട്രീഷ്യൻ ഗ്രേഡ് 2 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 67/2018 പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടന്മാരിൽ നിന്നു മാത്രം) മൂന്നാം എൻ.സി.എ. എസ്.ടി, തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 464/2017 പ്രകാരം എൽ.ഡി. ടൈപ്പിസ്റ്റ് (വിമുക്തഭടന്മാരിൽ നിന്നു മാത്രം) എൻ.സി.എ. എസ്.സി അഭിമുഖം നടത്തും.