gg

NURSING STUDENT DIESപെരുങ്കടവിള ലീലാഭവനിൽ രൂപൻകുമാർ-സീമ ദമ്പതികളുടെ മകൾ വിജിനയുടെ (18) മൃതദേഹമാണ് ഇന്നലെ പുലർച്ചെ കണ്ടെത്തിയത്. തിരുവല്ല ബി.എൻ.വി നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

കോളേജ് ഹോസ്റ്റലിൽ പോകാനായി ഞായറാഴ്ച വീട്ടിൽ നിന്നു പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് തേരന്നൂരിലെ വിജനമായ പ്രദേശത്തുള്ള ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിയുടെ ബാഗും ചെരുപ്പും ട്രാക്കിന് സമീപത്തുണ്ടായിരുന്നു. നെയ്യാറ്റിൻകര സ്റ്റാൻഡിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ബസ് കാത്തിരിക്കുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പറയുന്നു. സാധാരണ നഴ്സിംഗ് ഹോസ്റ്റലിലേക്ക് ബസിലാണ് പോകുക.

തിങ്കളാഴ്ച പുലർച്ചെ മരിച്ചതായാണ് പൊലീസ് നൽകുന്ന സൂചന. പെൺകുട്ടി വിജനമായ സ്ഥലത്ത് അർദ്ധരാത്രി എങ്ങനെ എത്തിച്ചേർന്നെന്ന കാര്യത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പറയുന്നു. നഴ്സിംഗ് കോളേജ് തനിക്ക് ഇഷ്ടമല്ലെന്ന് പെൺകുട്ടി എഴുതിയതായി കരുതുന്ന കുറിപ്പ് ബാഗിൽ നിന്നു പൊലീസ് കണ്ടെടുത്തു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അമ്മ സീമയുടെ സ്വദേശം കണ്ണൂരാണ്. സഹോദരൻ: മോഹിൻ. സംസ്കാരം ഇന്ന് രാവിലെ നടക്കും.