നെടുമങ്ങാട് : അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകയും കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ആനാട് വേട്ടമ്പള്ളി മരുതുംകോണം വി.ആർ ഭവനിൽ സി.രാജമ്മ (94) നിര്യാതയായി.അന്തരിച്ച കമ്മ്യുണിസ്റ്റ് പാർട്ടി നേതാവ് വിശ്വംഭരപ്പണിക്കരുടെ ഭാര്യയാണ്.മഹിളാസംഘത്തിന്റെ ആദ്യകാല നേതാക്കളായ സി.കെ.സാലി,റോസമ്മ പുന്നൂസ്,ഭാർഗവി തങ്കപ്പൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.സി.രാജമ്മയുടെ വിയോഗത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു,സി.ദിവാകരൻ എം.എൽ.എ,ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ,അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു.മക്കൾ : വിലാസിനി,പരേതയായ രത്നമ്മ,പരേതനായ ബാഹുലേയൻ,ശശിധരൻ,വിജയമ്മ,അശോകൻ, ദീപ്തിദേവി,രാജേന്ദ്രൻ, ഹരി വിശ്വംഭരൻ.മരുമക്കൾ : നാഗപ്പൻ നായർ,രവീന്ദ്രൻ,പദ്മാവതി,ചന്ദ്രിക,എസ്.ഹരിദാസ്,ലാലി,പരേതനായ ജി.ഹരിദാസ്,രാധാമണി, രജിത. സഞ്ചയനം : 17 ന് രാവിലെ ഒമ്പതിന്.ഫോൺ : 9446172155.