നെയ്യാറ്റിൻകര: തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിലെത്തി ബിഷപ് ഡോ. വിൻസെന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം ബിഷപ്‌സ് ഹൗസിൽ ചെലവിട്ടു. ബിഷപ്പിനൊപ്പം ഉച്ചഭക്ഷണവും കഴിഞ്ഞാണ് മടങ്ങിയത്. ഫാ. ജി. ക്രിസ്തുദാസും ചർച്ചയിൽ പങ്കെടുത്തു.
സ്ഥാനാർത്ഥിയായല്ല രൂപതയുടെ സുഹൃത്ത് എന്ന നിലയിലാണ് ബിഷപ് ഹൗസിലെത്തിയതെന്ന്
അദ്ദേഹം പറഞ്ഞു. ബോണക്കാട് കേസുകളിൽ പലതിലും ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത കാര്യത്തിൽ മുഖ്യമന്ത്രിയുമായി അടിന്തരമായി സംസാരിക്കുമെന്നും വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുമെന്നും സി.ദിവാകരൻ അറിയിച്ചു.