തിരുവനന്തപുരം : വട്ടിയൂർക്കാവ് മുൻമന്ത്രിയും എം.പിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എസ്. നടരാജപിള്ളയുടെ ജീവിതം പൊതുപ്രവർത്തകരുടെ പാഠപുസ്തകമാണെന്ന് കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു.
വട്ടിയൂർക്കാവ് സമ്മേളന സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സ്വാതന്ത്ര്യസമര സ്മാരകത്തിൽ നടന്ന പി.എസ്. നടരാജപിള്ള അനുസ്മരണം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് കാവല്ലൂർ മധു അദ്ധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, രാജൻ കുരുക്കൾ, പി. സോമശേഖരൻ നായർ, ടി. ഗണേശൻ പിള്ള, കാച്ചാണി സനിൽ, സരോജിനി ഭാസ്കർ, നെട്ടയം മുരളി, പാപ്പാട് കൃഷ്ണകുമാർ, എൻ.എസ്. ഷാജികുമാർ, വലിയവിള സോമശേഖരൻ, കുരുവിക്കാട് ശശി, എം.ആർ. പ്രശസ്‌ത്, മേലത്തുമേല ഉണ്ണി, എം.പി. വിജയകുമാർ, കൊടുങ്ങാനൂർ ഹനീഫ സി. മുത്തുസ്വാമി, തൊഴുവൻകോട് വിജി കുമാർ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ.....................
വട്ടിയൂർക്കാവ് സമ്മേളന സ്മാരക സമിതി, വട്ടിയൂർക്കാവ് സ്വാതന്ത്ര്യസമര സ്മാരകത്തിൽ നടത്തിയ മുൻമന്ത്രി പി.എസ്. നടരാജപിള്ള അനുസ്മരണ സമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സമിതി പ്രസിഡന്റ് കാവല്ലൂർ മധു, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, പി.കെ. വേണുഗോപാൽ, പി. സോമശേഖരൻ നായർ, എസ്. നാരായണപിള്ള തുടങ്ങിയവർ സമീപം