ചേർത്തല : നടൻ അനൂപ്ചന്ദ്രന്റെ പിതാവ് ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് അരീപ്പറമ്പ് കാര്യാട്ട് സന്നിധാനത്തിൽ റിട്ട.തഹസിൽദാർ എ.എൻ.രാമചന്ദ്രപണിക്കർ(77)നിര്യാതനായി.വിരമിച്ച ശേഷം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: ചന്ദ്രലേഖാദേവി(റിട്ട.ഫാക്ട് ഉദ്യോഗസ്ഥ).മറ്റുമക്കൾ:ജയചന്ദ്രൻ(ഡോക്യുമെന്റ് മേയ്ക്കർ),വിനയചന്ദ്രൻ(അദ്ധ്യാപകൻ,തിരൂർ ഗവ.എച്ച്.എസ്.എസ്,മലപ്പുറം).മരുമകൾ:രാജശ്രീ(അദ്ധ്യാപിക,എൻ.എസ്.എസ് എസ്.കെ.വി യു.പി.എസ് കരുവാറ്റ).